റിയാദ്: ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തർ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം വൈറൽ. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനുമാണ് സൗദിയിലെ ചെങ്കടൽ തീരത്ത് കൂടിക്കാഴ്ച നടത്തിയത്.
ക്യാഷ്വൽ ലുക്കിലെത്തിയ ഇവരുടെ ചിത്രങ്ങൾ മിനിറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സൗദി കിരീടാവകാശിയുടെ സ്വകാര്യ ഓഫീസ് മേധാവിയും മിസ്ക് ഫൗണ്ടേഷൻ ബോർഡ് മെമ്പറുമായ ബദർ അല്‍അസാകിറാണ് ഫോട്ടോ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. ഷോര്‍ട്‌സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് കാഷ്വലായി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
സൗദി അറേബ്യയും ഖത്തറും നാല് വർഷം നീണ്ട പിണക്കങ്ങൾ മറന്ന് ഒന്നിച്ച കഴിഞ്ഞ വർഷത്തെ അൽ ഉല ജി.സി.സി ഉച്ചകോടിക്ക് ശേഷം ഖത്തർ അമീർ ആദ്യമായാണ് സൗദിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.