ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ വിദേശപര്യടനം തുടങ്ങി. തിങ്കളാഴ്ചയാണ് ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ കിരീടാവകാശി പുറപ്പെട്ടത്. സന്ദർത്തിനിടയിൽ ഈ രാജ്യങ്ങളിലെ ഭരണാധികാരിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.
ഈജിപ്തിലാണ് കിരീടാവകാശിയുടെ ആദ്യ സന്ദർശനം. കെയ്റോവിലെത്തിയ കിരീടാവകാശിയെ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി സ്വീകരിച്ചു. കിരീടാവകാശിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, സഹമന്ത്രിയും ശൂറ കൗൺസിൽകാര്യ കാബിനറ്റ് അംഗവുമായ ഡോ. ഇസ്സാം ബിൻ സഈദ്, വാണിജ്യമന്ത്രിയും വാർത്താവിതരണ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ മുഹമ്മദ് അൽശൈഖ്, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽ ദുവൈലജ് എന്നിവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.