സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും യു.എസ്​. പ്രസിഡൻറ്​ ജോ ബൈഡനും

‘ഗസ്സയിലെ ആക്രമണം ഉടനടി നിർത്തണം, ഉപരോധം പിൻവലിക്കണം’; ബൈഡനോട്​ സൗദി കിരീടാവകാശി

ജിദ്ദ: ഗസ്സയിലെ ആക്രമണം ഉടനടി നിർത്തണമെന്നും ഉപരോധം പിൻവലിക്കണമെന്നും യു.എസ്​. പ്രസിഡൻറ്​ ജോ ബൈഡനോട്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിലാണ്​ സൗദി നിലപാട്​ കടുപ്പിച്ചത്​​. ചൊവ്വാഴ്​ച രാത്രി ജോ ബൈഡൻ കിരീടാവകാശിയെ ഇങ്ങോട്ട്​​ വിളിക്കുകയായിരുന്നു​. ഗസ്സയിൽ നിലവിൽ നടക്കുന്ന സൈനിക ആക്രമണങ്ങളെയും അത്​ നിർത്തലാക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

നിരപരാധികളുടെ ജീവനെടുക്കുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്​. അതിനുള്ള വഴികൾ ചർച്ച ചെയ്യാൻ അടിയ​ന്തര ഇടപെടൽ ആവശ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും ആളുകളെ സ്വന്തം മണ്ണിൽനിന്ന്​ നാടുകടത്താൻ നിർബന്ധിതമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കടുത്ത ഭാഷയിൽ പറഞ്ഞു. ആക്രമണം നിർത്തി സമാധാനം പുനഃസ്ഥാപിക്കണം. സ്ഥിതിഗതികൾ വഷളാകുന്നത് തടയണം. അല്ലെങ്കിൽ അത്​ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും അ​േദ്ദഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം​. ഗസ്സയിലെ ഉപരോധം ഉടൻ പിൻവലിക്കുകയും വേണം. അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കുകയും മാനുഷിക, വൈദ്യസഹായം എത്തിക്കാൻ അനുവദിക്കുകയും വേണമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനത അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സമാധാനത്തി​െൻറ പാത പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടതി​െൻറ പ്രാധാന്യവും കിരീടാവകാശി ബൈഡനോട്​ ചൂണ്ടിക്കാട്ടി. ആക്രമണം ഇല്ലാതാക്കാനും മേഖലയിൽ അത്​ വ്യാപിക്കുന്നത് തടയുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങൾക്ക് യു.എസ് പ്രസിഡൻറ്​ കിരീടാവകാശിയോട് നന്ദി പറഞ്ഞു.

Tags:    
News Summary - Saudi crown prince to Joe Biden; 'Attack on Gaza must stop immediately, sanctions must be lifted'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.