സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്​ച നടത്തിയപ്പോൾ

സൗദി പ്രതിരോധമന്ത്രിയും യു.എസ്​. സ്​റ്റേറ്റ്​ സെക്രട്ടറിയും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. വാഷിങ്​ടണിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചാണ്​​ കൂടിക്കാഴ്​ചയും ചർച്ചയും നടന്നത്​. സൗദിയും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധവും അത്​ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.

മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ശ്രമങ്ങളും ഏകോപനവും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്ന ഇരുരാജ്യങ്ങളുടെ കാഴ്​ചപ്പാടുകൾ യഥാർഥ്യമാക്കാനുള്ള വിഷയങ്ങളുമാണ്​ ചർച്ചയായത്​. അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽ ബിയാരി, യമനിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ സഈദ് അൽജാബർ, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിഷാം ബിൻ അബ്​ദുൽ അസീസ് ബിൻ സെയ്ഫ്​ എന്നിവരും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

Tags:    
News Summary - Saudi Defense Minister Amir Khalid bin Salman and U.S. The State Secretary Antony Blinken also held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.