- https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
-ഇഖാമ നമ്പർ, ജനനതീയതി, മൊബൈൽ നമ്പർ, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
-രജിസ്റ്റർ ചെയ്യുന്നതോടെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകുക. ഇതോടെ ഹജ്ജിന് രജിസ്റ്റർ ചെയ്യാനുള്ള 15 നിർദേശങ്ങൾ കാണാം. ഇതെല്ലാം അംഗീകരിച്ചു Approve എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
-അടുത്ത പേജിൽ കൂടെ മറ്റാരെങ്കിലും ഹജ്ജിനായി ചേർക്കുന്നുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താം.
-ശേഷം അതാത് നഗരങ്ങളിലെ ഹജ്ജ് കമ്പനികളെയും പാക്കേജുകളും തെരഞ്ഞെടുക്കാം.
-ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക.
-തെരഞ്ഞെടുക്കപ്പെട്ടാൽ പണം അടക്കുന്ന രീതി തെരഞ്ഞെടുക്കുക. ഹജ്ജ് അപേക്ഷ സ്വീകരിച്ചതായി അറിയിപ്പ് കിട്ടിയാൽ പാക്കേജ് തുക മുഴുവനായും അറിയിപ്പ് കിട്ടി 72 മണിക്കൂറിനുള്ളിൽ അടക്കാവുന്നതാണ്. അല്ലെങ്കിൽ പാക്കേജിന്റെ 20 ശതമാനം തുക അറിയിപ്പിന് ശേഷം 72 മണിക്കൂറിനുള്ളിലും 40 ശതമാനം ഈ മാസം 29 നും ബാക്കി 40 ശതമാനം മേയ് ഒന്നിനും മുമ്പായി അടക്കാനുള്ള സൗകര്യവുമുണ്ട്. രജിസ്‌ട്രേഷൻ സമയത്ത് ഇതിൽ ഏതാണ് തെരഞ്ഞെടുക്കുന്നത് എന്ന് വ്യക്തമാക്കണം.
- ശേഷം Book എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.
-രജിസ്‌ട്രേഷൻ കാലാവധിക്ക് ശേഷം (കാലാവധി പ്രഖ്യാപിച്ചിട്ടില്ല) ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തീർഥാടകരെ തെരഞ്ഞെടുക്കും.
-തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊബൈൽ വഴി വിവരം ലഭിക്കുന്നതോടെ പണം അടക്കാവുന്നതാണ്.
-പണം അടക്കുന്നതോടെ ഹജ്ജിനുള്ള അനുമതി പത്രം തങ്ങളുടെ അബ്ഷീർ പോർട്ടൽ വഴി പ്രിന്റ് എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.