ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ ജിദ്ദ) ഇഫ്താർ സംഗമം നടത്തി. മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. സേവ പ്രസിഡന്റ് ഷാഹിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഷമീർ സ്വലാഹി റമദാൻ സന്ദേശം നൽകി. സേവ തുടക്കം കുറിച്ച ഷെയർ മാർക്കറ്റ് ട്രേഡിങ് ബിസിനസ് അംഗങ്ങൾക്ക് 'ഷെയർ മാർക്കറ്റ് അറിഞ്ഞതും അറിയേണ്ടതും'എന്ന വിഷയത്തെക്കുറിച്ച് സൗദി-ഇന്ത്യൻ ഷെയർ മാർക്കറ്റുകളിൽ ട്രേഡറും ഇൻവെസ്റ്ററുമായ ഫസ്ലിൻ അബ്ദുൽ ഖാദർ ക്ലാസെടുത്തു.
അഫ്സൽ കല്ലിങ്ങപ്പാടന്റെ നേതൃത്വത്തിൽ സേവ നടത്തിവരുന്ന ചിട്ടി നറുക്കെടുപ്പും, സേവ തമർ ബിസിനസ് സംരംഭത്തിന്റെ ലാഭവിഹിതം നൽകലും ചടങ്ങിൽ നടന്നു. സെക്രട്ടറി അമീർ എടക്കാടൻ സ്വാഗതവും സി.പി. ഷമീം നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.പി. റഷീദ്, ഷരീഫ് കുട്ടിമാൻ, മൻസൂർ എടക്കര, നൗഫൽ പരപ്പൻ, മജീദ് അയനിക്കോത്, സി. ഉസ്മാൻ, ജാഫർ പൂച്ചേങ്ങൾ, കെ.ടി. അബ്ദുസമദ്, സെമിൽ, രാജേഷ്, വിൽസൺ, ഇ. ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.