അഫ്​ഗാനിസ്ഥാനിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചു

ജിദ്ദ: അഫ്​ഗാനിസ്ഥാനിലെ തങ്ങളുടെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്​ഥരെയും തിരിച്ച് സൗദിയിലെത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അഫ്​ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും അസ്ഥിരമായ അവസ്ഥകളും കാരണമാണ്​ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിലെ സൗദി എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്വദേശത്തേക്ക്​ തിരിച്ചു കൊണ്ടുവന്നത്​.

എല്ലാവരും പൂർണ ആരോഗ്യത്തോടെ സൗദിയിലെത്തിയതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

Tags:    
News Summary - Saudi embassy officials in Afghanistan returned to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.