ദമ്മാം: സൗദിയുടെ സാംസ്കാരിക ചിലച്ചിത്ര മേളക്ക് പുത്തൻ ഉണർവ്വ് സമ്മാനിച്ച സൗദി ചലച്ചിത്ര മേളയുടെ പത്താം പതിപ്പിന് മേയ് 2 വ്യാഴാഴ്ച തുടക്കമാകും. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിലിം കമ്മീഷന്റെ പിന്തുണയോടെ സൗദി സിനിമ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളക്ക് കിംങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്ര)യാണ് ആതിഥ്യം വഹിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടികൾ 11.30ന് അവസാനിക്കും. അറബ് സിനിമാ മേഖലയിലെ പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ അതിഥികളാകും.സൗദി അറേബ്യയുടെ ചലച്ചിത്ര വ്യവസായത്തിനും ചലച്ചിത്ര പ്രവർത്തകർക്കും രാജ്യത്തെ പ്രതിഭകൾക്കും സൗദി സാഹിത്യ സാംസ്കാരിക മേഖലകളേയും ഉത്തേജിപ്പിച്ച സൗദി ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധനേടുകയാണന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ മികച്ച സംവിധാനങ്ങളും, മത്സരങ്ങളും ഉൽക്കൊള്ളുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര മേള. തിരക്കഥകളുടെയും സിനിമകളുടെയും ഗുണനിലവാരം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മത്സരങ്ങൾ പത്താം പതിപ്പിന്റെ പ്രത്യേകതയാണ്. സിനിമ പ്രൊഡക്ഷൻ കമ്പനികൾക്കും നിർമ്മാതാക്കൾക്കും ചലച്ചിത്ര നിർമ്മാതാക്കൾക്കും വിപണിയിൽ അവരുടെ സിനിമകൾ വിജയിപ്പിക്കുന്നതിനുള്ള പ്രധാന ഇടമായി സൗദി ഫിലിം ഫെസ്റ്റ് മാറിയിട്ടുണ്ട്. അറബ്, അന്തർദേശീയ പ്രൊഡക്ഷനുകളുടെ വിശാലമായ ശ്രേണി രൂപീകരിക്കാനായി ഫിലിം സ്ക്രീനിംഗ് പ്രോഗ്രാമുകളുടെ വ്യാപ്തി ഇത്തവണത്തെ പതിപ്പിൽ വിശാലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൗദി ചലച്ചിത്രനിർമ്മാണ മേഖലയെ ഉയർത്തുന്നതിനുള്ള സെമിനാറുകളും ശിൽപശാലകളുംസംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, അറബ് ലൈബ്രറിയെ സിനിമാ നിർമ്മാണം, സംവിധാനം, സിനിമയുടെ വിവിധ മേഖലകൾ എന്നീ വിഭാഗങ്ങളിൽ മികച്ച പുസ്തകങ്ങൾ വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇന്ത്യൻ സിനിമയാണ് ഇത്തവണ സൗദി ചലച്ചിത്രമേള പ്രത്യേക ഊന്നൽ നൽകി പഠിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരികവും, സർഗ്ഗാത്മകവുമായ പൊതുജനങ്ങളുടെ അഭിലാഷ സംരംഭം എന്ന നിലയിൽ രൂപപ്പെടുത്തിയ ഇത്രക്ക് സമ്പുഷ്ടമാക്കൽ എന്നാണ് അർത്ഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.