റിയാദ്: ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ചികിത്സ സഹായത്തിലേക്ക് റിയാദ് ഒ.ഐ.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം നൽകി.
സെൻട്രൽ കമ്മിറ്റി ജോ.ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറക്ക് തുക കൈമാറി. ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലങ്കോട്, ജോൺസൺ മാർക്കോസ്, സലീം അർത്തിയിൽ, കമറുദ്ദീൻ താമരക്കുളം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.