സൗദി ധനകാര്യ മന്ത്രി മുഹമ്മദ്​ അൽജദ്​ആൻ

2020 വെ​ല്ലു​വി​ളി നി​റ​ഞ്ഞ വ​ർ​ഷ​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രി

ജി​ദ്ദ: 2020 ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ വ​ർ​ഷ​മാ​യെ​ന്നും ​പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ ആ​ക്​​ടി​ങ്​ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ പ​റ​ഞ്ഞു. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​ യൂ​റോ​മ​ണി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച 'യൂ​റോ​മ​ണി സൗ​ദി 2020' വെ​ർ​ച്വ​ൽ സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന​ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ പ്ര​തി​ന്ധി​ക​ളും നേ​രി​ടാ​നു​ള്ള ക​ഴി​വ്​ സൗ​ദി അ​റേ​ബ്യ​ക്കു​ണ്ട്. പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കാ​ൻ ഗ​വ​ൺ​മെൻറി​െൻറ സ​മ​ഗ്ര​വും സ​മ്പൂ​ർ​ണ​വു​മാ​യ​ പി​ന്തു​ണ വ​ള​രെ​​യ​ധി​കം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. സ​മ്പ​ദ്​ വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം വ​ള​രെ അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇൗ ​വ​ർ​ഷ​ത്തെ ജി20 ​സ​മ്മേ​ള​ന​ത്തി​െൻറ അ​ധ്യ​ക്ഷ പ​ദ​വി വ​ഹി​ക്കു​ന്ന രാ​ജ്യ​ത്തി​ന്​ ശ​ക്ത​മാ​യ അ​ജ​ണ്ട​യു​ണ്ട്. കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​പ്പോ​ൾ​ത​ന്നെ സ​ൽ​മാ​ൻ രാ​ജാ​വ് രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ൾ​ക്കും​ ആ​തു​ര​ശു​ശ്രൂ​ഷ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്​ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ്​ രാ​ജ്യം ന​ൽ​കി​വ​രു​ന്ന​ത്. ഇ​തി​നാ​യി മു​ൻ​കൂ​ട്ടി പ​ല പ​ദ്ധ​തി​ക​ളും ആ​വി​ഷ്​​ക്ക​രി​ച്ചു ന​ട​പ്പാ​ക്കി. ഫ​ണ്ടു​ക​ൾ ആ​രോ​ഗ്യ​ത്തി​നാ​യി തി​രി​ച്ചു​വി​ട്ടു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​ണ്​ സൗ​ദി അ​റേ​ബ്യ.

വി​വി​ധ​ത​രം വ​രു​മാ​ന​ങ്ങ​ളി​ൽ ഇ​ന്നി​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്​​ക​രി​ക്കാ​നും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നും വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇൗ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ക്ഷേ​പം തു​ട​രു​ക​യാ​ണ്. വി​ഷ​ൻ 2030 ന​ട​പ്പാ​ക്കാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കി​ല്ല. മാ​ത്ര​മ​ല്ല, സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ന്​ മ​റ്റ്​ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി മ​ന്ത്രി​മാ​രും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രും സ​മ്മേ​ള​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക വി​പ​ണി​യാ​യ സൗ​ദി അ​റേ​ബ്യ എ​ങ്ങ​നെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ സാ​മ്പ​ത്തി​ക​മാ​യി കൈ​കാ​ര്യ ചെ​യ്യു​ക, പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ആ​ഘാ​തം സൗ​ദി ബ​ജ​റ്റി​ലും സ​ർ​ക്കാ​ർ ചെ​ല​വ​ു​ക​ളി​ലെ മാ​റ്റ​ത്തി​ലും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ്യു​ന്നു​ണ്ട്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​മ്പ​ത്തി​ക സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ 'യൂ​റോ​മ​ണി സൗ​ദി അ​റേ​ബ്യ' സ​മ്മേ​ള​നം. ജി20 ​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​ക്ക്​ രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ന്​ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന കാ​ര്യം ശ്ര​​ദ്ധേ​യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.