സൗദിയില്‍ വന്‍ നിക്ഷേപ സാധ്യതയെന്ന് ധനകാര്യ മന്ത്രി: സാമ്പത്തിക പ്രതിസന്ധി  തീര്‍ന്നു –സാമ മേധാവി

റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചതായി സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) മേധാവി  അഹ്മദ് അല്‍ഖലീഫി. കരാര്‍ കമ്പനികള്‍ക്കുള്ള 270 ബില്യന്‍ റിയാല്‍ കുടിശ്ശിക കൊടുത്തുവീട്ടിയതായും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നടക്കുന്ന ദാവോസ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനത്തെിയ അഹ്മദ് അല്‍ഖലീഫി അമേരിക്കന്‍ ചാനലായ ബ്ളൂംബര്‍ഗിനോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം രാജ്യത്ത് നിലനിന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രയാസം സൗദി തരണം ചെയ്തു കഴിഞ്ഞു. പെട്രോള്‍ വിലയിടിവിനത്തെുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടന്ന് കരാര്‍ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയില്‍ 270 ബില്യന്‍ റിയാല്‍ സര്‍ക്കാര്‍ ഇതിനകം കൊടുത്തുകഴിഞ്ഞിട്ടുണ്ട്. 2017ലെ ധനകാര്യ ബജറ്റ് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ അനുയോജ്യമായതാണ്. ജപ്പാനിലെ ടോക്കിയോ മിസ്തുബിഷി ബാങ്കിന് സൗദിയില്‍ ശാഖകള്‍ തുറക്കാന്‍ അംഗീകാരം നല്‍കിയത് വന്‍ സാമ്പത്തിക കുതിപ്പ് ഉന്നമിട്ടാണെന്നും അഹ്മദ് അല്‍ഖലീഫി വിശദീകരിച്ചു. വിദേശ കടം കുറക്കാനും നവംബറില്‍ കരാറായ 55 ബില്യന്‍ റിയാല്‍ കൊടുത്തുവീട്ടാനും സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്ത് സാമ്പത്തിക ഉണര്‍വുണ്ടാവുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. രാഷ്ട്രത്തിന് ആവശ്യമായ സമ്പത്തിന്‍െറ 60 ശതമാനം നല്‍കാന്‍ ഇതിലൂടെ സ്വകാര്യ മേഖലക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ നിക്ഷേപ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. 
സൗദി ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിന്‍െറ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലും നിക്ഷേപത്തിലും വന്‍ കുതിപ്പുണ്ടാവുമെന്ന് അന്താരാഷ്ട്ര സ്റ്റോക്ക് എക്സേഞ്ച് ഫണ്ടായ ബ്ളാക്ക് റോക്ക് മേധാവി പറഞ്ഞു. പെട്രോള്‍ ഉല്‍പന്ന രാജ്യങ്ങളുടെ കൂട്ടായ തീരുമാനത്തിലൂടെ എണ്ണ വിലയിടിവ് പിടിച്ചുനിര്‍ത്താനായാല്‍ കുടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാനാവുമെന്നും അഹ്മദ് ഖലീഫി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - saudi finance minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.