ഹാഇൽ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഹാഇൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ഹബീബ് ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മതരാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ സംബന്ധിച്ചു. ഷാജി മാന്നാർ ട്രൂപ്പിന്റെ ഇശൽ സന്ധ്യ അരങ്ങേറി. കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷം മധുരതരമാക്കി.
സൗദിയുടെ രാഷ്ട്ര രൂപവത്കരണം മുതൽ നാളിതുവരെയുള്ള ചരിത്രസംഭവങ്ങളും കെ.എം.സി.സി പ്രവാസമൂഹത്തിന് നൽകിയ സംഭാവനകളും ഉൾക്കൊള്ളിച്ച് തയാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
പ്രസിഡൻറ് മൊകേരി മൊയ്തു അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം ചെയ്തു. സഗീർ ഫൈസി (എസ്.ഐ.സി), ബഷീർ ഫൈസി നല്ലളം (ഐ.സി.എഫ്), സക്കരിയ ബിൻ അബ്ദുല്ല (ഇസ്ലാഹി സെൻറർ), ചാൻസാ റഹ്മാൻ (ഒ.ഐ.സി.സി), നാസർ ഫൈസി വാകേരി (ഡബ്ല്യു.എം.ഒ), ബാപ്പു എസ്റ്റേറ്റ്മുക്ക്, നിസാം എടത്തനാട്ടുകര തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി കരിം തുവ്വൂർ സ്വാഗതവും ഹബീബുല്ല മദ്രശ്ശേരി നന്ദിയും പറഞ്ഞു. അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, കാദർ കൊടുവള്ളി, ഹാരിസ് മച്ചക്കുളം, സകരിയ കാവുംപടി, റംഷി ഒമ്പൻ, എ.വി.സി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.