ജിദ്ദ: അഞ്ച് മാസത്തിനിടെ നാല് ലക്ഷത്തിലധികം പേർക്ക് തൊഴിലവസരമൊരുക്കിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി. ഈ വർഷം തുടക്കം മുതൽ മെയ് വരെ ജോലി ലഭിച്ച സ്വദേശികളുടെ എണ്ണം 4,20,000 കവിഞ്ഞതായി മന്ത്രി എൻജി. അഹമ്മദ് അൽറാജിഹി വ്യക്തമാക്കി. പുതിയ സ്വദേശിവത്കരണ പദ്ധതിയുടെ പ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മുമ്പ് ജോലിയില്ലാത്ത സ്വദേശികളായ രണ്ട് ലക്ഷത്തിലധികം സ്ത്രീ പുരുഷന്മാർ ഇതിലുൾപ്പെടും. എൻജിനീയറിങ് ജോലികൾ സ്വദേശിവത്കരിച്ചതിലുടെ 13,000 ത്തിലധികം എൻജിനീയർമാർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. സ്വദേശിവത്കരണ തീരുമാനം വന്നതോടെ എൻജിനീയറിങ് തൊഴിൽ രംഗത്ത് പ്രവേശിക്കുന്ന 84 ശതമാനം പേർ സ്വദേശികളാണ്. ഫാർമസി തൊഴിൽ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിലൂടെ 4281 ലധികം ഫാർമസിസ്റ്റുകൾക്കും അക്കൗണ്ടിങ് ജോലികൾ സ്വദേശിവത്ക്കരിക്കാനുള്ള തീരുമാനത്തിലൂടെ 15,000 ത്തിലധികം പുരുഷ-വനിതാ അക്കൗണ്ടൻറുമാർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്.
തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 35 ശതമാനത്തിലെത്തി. 2025 ആകുേമ്പാഴേക്കും ലക്ഷ്യമിട്ടിരുന്നത് 30 ശതമാനമായിരുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു. സൗദി തൊഴിൽ വിപണിയെ മികച്ച തൊഴിൽ വിപണികളിലൊന്നാക്കി മാറ്റുന്നതിൽ കിരീടാവകാശിയുടെ അഭിലാഷങ്ങളും നിർദേശങ്ങളും യഥാർഥ്യമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. കോവിഡിനെ നേരിടുന്നതിലും തൊഴിൽ സംരക്ഷിക്കുന്നതിലും രാജ്യം വിജയിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണ്. മാനവ വിഭവശേഷി മന്ത്രാലയം കമ്പോളത്തോട് അടുത്തിടപഴകുന്നുണ്ട്.
സ്വകാര്യമേഖലയിൽ രാജ്യത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തവും അതിെൻറ പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിന് അവർ നൽകിയ ഫലപ്രദമായ സംഭാവനകളും വിലമതിക്കുന്നതാണ്. കഴിവും വിദ്യാഭ്യാസവുമുള്ള യോഗ്യരായ ധാരാളം ആളുകൾ സ്വദേശി ഉദ്യോഗാർഥികൾക്കിടയിലുണ്ട്. സാമ്പത്തിക രംഗത്ത് അവരുടെ സംഭാവന വലുതാണ്. അത് സജീവമാക്കേണ്ടതാണെന്നതിൽ സംശയമില്ല. എല്ലാ തൊഴിലുകളിലും സ്വദേശികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഭാവനകളും നിലവാരവും ഉയർത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്വദേശിവത്ക്കരണ പരിപാടികൾ കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.