ജിദ്ദ: അന്ധകാര നിബിഡമായ ഒരു സമൂഹത്തെ പ്രകാശത്തിലേക്ക് പരിവർത്തനം ചെയ്ത ചരിത്രദൗത്യമാണ് ഖുർആൻ നിർവഹിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ചവെളിച്ചം ആൻഡ് ക്യു.എൽ.എസ് ഓൺലൈൻ സൗദി ദേശീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകൻ ശേഷിപ്പിച്ചുപോയ ഖുർആനും തിരുചര്യയും സൂക്ഷ്മതാപൂർണമായ ജീവിതം നയിക്കാനാണ് മനുഷ്യരാശിയോട് ഉദ്ഘോഷിക്കുന്നത്.
സാമ്പത്തിക നീതിയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.അതിെൻറ പ്രയോഗവത്കരണമാണ് പ്രവാചകജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്. ഖുർആൻ വിഭാവനം ചെയ്യുന്ന നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന വർത്തമാനകാലത്ത് ഖുർആൻ ലളിതമായ രീതിയിൽ സാധാരണക്കാരിലെത്തിക്കാൻ സഹായിക്കുകയാണ് വെളിച്ചം പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എൻ.എം മാർക്കസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി പ്രസിഡൻറ് കാസിം മദനി അധ്യക്ഷത വഹിച്ചു.
ശിഹാബുദ്ദീന് അന്‍സാരി, ബുഷ്റ നജാത്തിയ, അലി മദനി മൊറയൂര്‍, നൗഷാദ് കാക്കവയൽ എന്നിവർ പ്രഭാഷണം നടത്തി. മുനീർ ഹാദി വെളിച്ചം പദ്ധതിയെ പരിചയപ്പെടുത്തി. വെളിച്ചം സൗദി ഓൺലൈൻ ഫൈനൽ പരീക്ഷയുടെ ഫലപ്രഖ്യാപനം കോഓഡിനേറ്റർ ഹാരിസ് കടലുണ്ടി നിർവഹിച്ചു. നൂറാ അസ്കർ, സകീർ വിതുര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫാറൂഖ് സ്വലാഹി സ്വാഗതവും അസ്കർ ഒതായി നന്ദിയും പറഞ്ഞു. ഫൈഹ റഫീഖ്, ഹംന ഇംതിയാസ് എന്നിവർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.