കെ.എം.സി.സി കൊല്ലം ജില്ലാ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

കെ.എം.സി.സി കൊല്ലം ജില്ലാ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

റിയാദ്​: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കൊല്ലം ജില്ലക്കാരായ കെ.എം.സി.സി പ്രവർത്തകരെയും അനുഭാവികളെയും ഏകോപിപ്പിക്കുന്നു. ഇതിനായി അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ മുഴുവൻ സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള കൊല്ലം ജില്ലക്കാരായ ഭാരവാഹികളെയും അംഗങ്ങളെയും അനുഭാവികളെയും ഒരുമിച്ചുകൂട്ടി സൗദി കെ.എം.സി.സി കൊല്ലം ജില്ലാ നാഷനൽ കോഓഡിനേഷൻ കമ്മിറ്റിയാണ്​ നിലവിൽ വന്നത്​. കൊല്ലം ജില്ലയിൽ നിന്നുള്ള പ്രമുഖ ലീഗ്​ നേതാവായിരുന്ന അന്തരിച്ച എ. അബ്ബാസ് സേട്ടി​െൻറ സ്മരണക്കായി അവാർഡ് ഏർപ്പെടുത്തുമെന്ന്​ ഭാരവാഹികൾ പറഞ്ഞു.

50,000 രൂപയും ഫലകവും പ്രശസ്തി പത്രവും ആയിരിക്കും അവാർഡ്. മതേതരത്വത്തിനായി ശക്തമായി നിലകൊള്ളുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള പൊതുപ്രവർത്തകരെയാണ്​ അവാർഡിനായി പരിഗണിക്കുക. അഡ്വ. ശ്യാംകുമാർ, മണക്കാട് നജുമുദ്ധീൻ അഡ്വ. കാര്യറ നസീർ എന്നിവരടങ്ങിയ ജൂറി ആയിരിക്കും അവാർഡിന് അർഹരെ തെരഞ്ഞെടുക്കുക.

എ. അബ്ബാസ് സേട്ടി​െൻറ ചരമദിനമായ ഫെബ്രുവരി അഞ്ചിന് കൊല്ലത്ത്​ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയും. മുസ്​ലിം ലീഗ് കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽ വിപുലമായ പുസ്തക ശേഖരണത്തോടെ എ. അബ്ബാസ് സേട്ടി​െൻറ പേരിൽ ലൈബ്രെറി സ്ഥാപിക്കും. എല്ലാ മാസവും ഒരു ഒഴിവുദിവസം കണക്കാക്കി സംഘടനയുടെ ജനറൽ ഗ്രൂപ്പിൽ അംഗങ്ങൾക്ക്​ പഠനാർഹമായ മുസ്​ലിംം ലീഗ്​ സംബന്ധിച്ച ഓൺലൈൻ ക്ലാസ് നടത്തും.

സൗദിയിലുള്ള ജില്ലയിലെ മുഴുവൻ പ്രവാസികൾക്കുമുണ്ടാവുന്ന അപകടങ്ങൾ, രോഗങ്ങൾ, മരണങ്ങൾ, നിയമ നടപടികൾ പോലുള്ള പൊതുപ്രശ്നങ്ങളിൽ സഹായിക്കാൻ കഴിയുന്ന തരത്തിൽ ഫിറോസ് കൊട്ടിയം ചെയർമാനും നജീബ് അഞ്ചൽ കൺവീനറുമായ വെൽഫെയർ വിങ്ങി​െൻറ പ്രവർത്തനം കൂടുതൽ സജീവമാക്കും.

ഇപ്പോൾ തെരഞ്ഞെടുത്തിട്ടുള്ള ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പടെയുള്ള 51 അംഗ സെക്രട്ടറിയേറ്റ്​ അംഗങ്ങളും മറ്റ്​ ജനറൽ ഗ്രൂപ്പിൽ നിന്നും ചേരാൻ ആഗ്രഹിക്കുന്നവരെയും ഉൾപ്പെടുത്തി നാട്ടിലെ അച്ചടി മാധ്യമങ്ങളിൽ സപ്ലിമെൻറുകൾ പ്രസിദ്ധീകരിക്കും.

താൽപര്യമുള്ള അംഗങ്ങൾ 0502709813 എന്ന വാട്​സ്​ ആപ്​ നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ കന്നേറ്റി ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി റഹീം ക്ലാപ്പന, ചാരിറ്റി ചെയർമാൻ ഫിറോസ് കൊട്ടിയം, ചാരിറ്റി കൺവീനർ നജീം അഞ്ചൽ, റഫീഖ്​ പത്തനാപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.