ജിദ്ദ: വീണ്ടും സൗദി ലക്ഷ്യമാക്കി മൂന്ന് ഹൂത്തിഡ്രോൺ ആക്രമണങ്ങൾ. ചൊവ്വാഴ്ച രാത്രി 8.50 ഒാടെയാണ് അബ്ഹ ലക്ഷ്യമാ ക്കി ഡ്രോൺ ആക്രമണം. ജീസാനിലേക്കും ഇതേസമയം ആക്രമണമുണ്ടായി. ഡ്രോണുകൾ സൗദിയുടെ വ്യോമപ്രതിരോധസംവിധാനം തകർത്തതായി അറബ് സഖ്യേസന അറിയിച്ചു. തിങ്കളാഴ്ച രാത്രി ഖമീസ് മുശൈത്തിലേക്ക് വന്ന ഡ്രോൺ സൗദി തകർത്തിട്ടിരുന്നു.
അതിനിടെ ഡ്രോണിെൻറ അവശിഷ്ടം പതിച്ച് ഒരു കെട്ടിടത്തിനും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. യു.എൻ നേതൃത്വത്തിൽ യമനിൽ സമാധാനശ്രമങ്ങൾ വീണ്ടും അരംഭിച്ചതിനിടയിലാണ് ഹുതികളുടെ ആക്രമണം. സൗദിയിലെ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ കഴിഞ്ഞ മാസം തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. അബ്ഹ, ജീസാൻ വിമാനത്താവളങ്ങൾ വഴി രാത്രി വിമാന സർവീസ് നിർത്തിവെച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.