ദമ്മാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പ്. ദമ്മാമിലെ 'ഇഫാ ചാരിറ്റി'യുമായി സഹകരിച്ച് ദമ്മാമിലെ ലുലു മാളിലാണ് വേറിട്ട പരിപാടി ഒരുക്കിയത്. പരിധികളെയും പരിമിതികളെയുമെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന ഭിന്നശേഷിക്കാരായ അൻപതോളം പേരെ ചേർത്ത് പിടിച്ച് ഈ ദിനത്തിൽ ലുലു ഗ്രൂപ്പ് സ്നേഹാദരങ്ങൾ നൽകി അനുമോദിച്ചു.
ദമ്മാമിലെ ഭിന്നശേഷി ചാരിറ്റബിൾ ട്രസ്റ്റാണ് 'ഇഫാ ചാരിറ്റി'. അവരുമായി കൈകോർത്തായിരുന്നു ഈ വ്യത്യസ്തമായ സംഗമം ഒരുക്കിയത്. അൻപതോളം പേരിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവരെ കവാടത്തിൽ വെച്ച് തന്നെ പൂക്കൾ നൽകി വരേവറ്റു.
മാളിലേക്ക് പ്രവേശിച്ച അവരെ മാനേജ്‌മെൻറ് നേരിട്ടെത്തി സ്വീകരിച്ചു. മണിക്കൂറുകളോളം ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത പുതിയ ലോകത്തിെൻറ വിസ്മയാനുഭവങ്ങൾ അവർക്ക് സമ്മാനിക്കാൻ ആവശ്യമായതെല്ലാം അവിടെ ഒരുക്കിയിരുന്നു.
കുട്ടികളും മുതിർന്നവരുമെല്ലാം പാടിയും കേട്ടും കഥപറഞ്ഞുമെല്ലാം സംഗമം ആസ്വദിച്ചു. തനിച്ചല്ല... കൂടെയുണ്ട് ഒരു സമൂഹം എന്നത് അടിവരയിടുന്നതായിരുന്നു അനുമോദന ചടങ്ങ്. ഇത്തരത്തിൽ ഒരു പരിപാടി സംഘപ്പിക്കാൻ മുന്നോട്ടു വന്ന ലുലുവിനെ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ മാനേജർ റാന തൈബ അഭിനന്ദിച്ചു.
അഭിമാനം തോന്നിയ നിമിഷമെന്ന് ലുലു ഗ്രൂപ്പും പ്രതികരിച്ചു. സഹതാപത്തേക്കാൾ അഭിമാനകരമായ നിലനിൽപ്പാണ് ഓരോ ഭിന്നശേഷിക്കാരും ആഗ്രഹിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തു പിടിക്കാൻ ഈ ഭിന്ന ശേഷി ദിനവും സംഗമവുമെല്ലാം നമ്മെ ഓർമപ്പെടുത്തുകയാെണന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.