ദമ്മാം: സൗദി മലയാളി സമാജം ‘സാഹിതീയം’ പ്രതിമാസ വായന പരിപാടിയുടെ ഭാഗമായി പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. നാടകം, നോവൽ, കഥ എന്നീ മൂന്നു വിഭാഗങ്ങളിലെ പുസ്തകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഹേമന്ദ്കുമാറിന്റെ നാടകം ‘പേരറിവാളന്’ നാടക സാംസ്കാരിക പ്രവർത്തകൻ ജേക്കബ് ഉതുപ്പ് അവതരിപ്പിച്ചു. രാജ്യത്തെ നീതിന്യായവ്യവസ്ഥയെ കുറിച്ചുള്ള സാധാരണക്കാരന്റെ സന്ദേഹവും ആശങ്കയും വിളിച്ചു പറയുന്ന, നീതിനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമായി മാറിയ അറിവാളന്റെ കഥ പറയുന്ന പുസ്തകാവതരണം ശ്രദ്ധേയമായി.
ചാൾസ് ഡിക്കൻസിന്റെ ‘ഡേവിഡ് കോപ്പർഫീൽഡ്’ എന്ന ഇംഗ്ലീഷ് നോവൽ മലയാളത്തിൽ അവതരിപ്പിച്ച് ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മനാൽ സഹീദ് ശ്രദ്ധനേടി. ഡേവിഡ് എന്ന ബാലന്റെ ബാല്യ കൗമാര യൗവനങ്ങളിലൂടെ കടന്നു പോകുന്ന ഈ നോവലിനെ മനാൽ മനോഹരമായി സദസ്സിന് പരിചയപ്പെടുത്തി. ആദർശ് വിപിന്റെ ആദ്യകഥാസമാഹാരമായ ‘താമരക്കാലൻ’ അധ്യാപിക ലീനാ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ആസിഫ് താനൂർ, നജ്മുസ്മാൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഫബിനാ നജ്മുസ്മാൻ, ഹുസ്നാ ആസിഫ്, ബൈജു കുട്ടനാട്, അസ്ഹർ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, സരള ജേക്കബ്, നിഖിൽ മുരളി, ഉണ്ണികൃഷ്ണൻ, ബൈജുരാജ് എന്നിവർ നേതൃത്വം നൽകി.
അസ്ഹർ, ബിജു മുണ്ടക്കയം, സുരേഷ്, തനുജ സഹീദ് എന്നിവർ ഗാനങ്ങളും കവിതകളും ആലപിച്ചു. ഇക്ബാൽ വെളിയൻകോട്, ജോയ് തോമസ്, കമറുദ്ദീൻ വലിയകത്ത്, സൈനു കുമളി, ബിജു പൂതക്കുളം എന്നിവർ സംസാരിച്ചു. മലയാളി സമാജം നാഷനൽ പ്രസിഡൻറ് മാലിക് മഖ്ബൂൽ പുസ്തകചർച്ച സംഗ്രഹം അവതരിപ്പിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.