നാട്ടിൽ പോകാൻ ഒൗട്ട്​പാസ്​ നേടിയ മലയാളി റിയാദിൽ മരിച്ചു

റിയാദ്​: ഒൗദ്യോഗിക രേഖകൾ നഷ്​ടപ്പെട്ട് നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ നിന്ന്​ ഔട്ട് പാസ് നേടി നിൽക്കുന്നതിനിടയിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം തുണ്ടത്തിൽ സ്വദേശി പള്ളി​ച്ചവിള വീട്ടിൽ ഷാഫി (41) ആണ്​ മരിച്ചത്​. ശാരീരിക വിഷമതകൾ കാരണം മൻഫുഅയിലെ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

നാട്ടിൽ പോയിട്ട്​ നാലുവർഷമായി. ഇഖാമയ ഉൾപ്പെടെ ഒൗദ്യോഗിക രേഖക​ൾ ഇല്ലാതെ നിയമപ്രശ്​നത്തിലായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന്​ ഒൗട്ട്​പാസ്​ വാങ്ങി തർഹീലിൽ നിന്ന്​ എക്​സിറ്റ്​ നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലയിരുന്നു. അഹമ്മദ് കുഞ്ഞു ആണ്​ പിതാവ്​. കുൽസം ബീവിയാണ്​ മാതാവ്​.

ഭാര്യ: സുമി. മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരും ജനറൽ കൺവീനർ ഷറഫ്‌ പുളിക്കലും നവാസ് ബീമാപ്പള്ളിയും രംഗത്തുണ്ട്.

Tags:    
News Summary - saudi death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.