മാധ്യമ പ്രവർത്തകൻ കെ.യു ഇഖ്ബാല്‍ ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: സൗദിയിലെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ കെ.യു ഇഖ്ബാല്‍ (58) നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. ലൂകീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷനൽ ആശുപത്രിയിലും തുടർന്ന് കിങ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. മാതൃഭൂമി, മറ്റ് ആനുകാലികങ്ങളില്‍ സ്ഥിരം കോളമിസ്റ്റായിരുന്നു. സൗദി അറേബ്യ പശ്ചാതലമായി ഇറങ്ങിയ ഹിറ്റ് സിനിമ 'ഖദ്ദാമ' യുടെ കഥ എഴുതിയത് ഇദ്ദേഹമായിരുന്നു.

പിതാവ്: പരേതനായ ഉമര്‍ കുട്ടി, ഭാര്യ: റസീന. മക്കൾ: നഈം, അഹമ്മദ് അസദ് (നാട്ടിൽ വിദ്യാർത്ഥികൾ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.