ജിദ്ദ: കോവിഡ് സാഹചര്യത്തിൽ തുനീഷ്യക്ക് 160 ടൺ ദ്രവ ഓക്സിജനുൾപ്പെടെ സൗദി അറേബ്യയുടെ വൈദ്യസഹായം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് ഇത്രയും വൈദ്യസഹായം തുനീഷ്യയിലെത്തിച്ചത്. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് കിങ് സൽമാൻ റിലീഫ് കേന്ദ്രം നൽകിവരുന്ന സഹായങ്ങളുടെ തുടർച്ചയാണിത്. തുനീഷ്യൻ തുറമുഖത്ത് എത്തിയ സഹായം അവിടത്തെ സൗദി അംബാസഡർ ഡോ. അബ്ദുൽ അസീസ് ബിൻ അലി അൽ സാഗർ, തുനീഷ്യൻ ആരോഗ്യമന്ത്രി അലി മുറാബിത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുനീഷ്യക്ക് നൽകിയ വൈദ്യസഹായം ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നിരവധി ഗുരുതരമായ രോഗികളെ രക്ഷിക്കാനും ചികിത്സിക്കാനും കഴിഞ്ഞുവെന്ന് തുനീഷ്യൻ പ്രസിഡൻസിയുടെ ഉപദേഷ്ടാവ് ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ റഊഫ് അത്വാഅ്ല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.