ജിദ്ദ: ബിസിനസ് സന്ദർശന വിസ (മുസ്തസ്മിർ സാഇർ) ഇ സംവിധാനത്തിൽ നൽകുന്നത് സൗദി വിദേശ മന്ത്രാലയം ആരംഭിച്ചു. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഇത് നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ നിക്ഷേപ അവസരങ്ങൾ നിക്ഷേപകന് മനസ്സിലാക്കാനുള്ള അവസരങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിസക്കുള്ള അപേക്ഷ നടപടികൾ എളുപ്പമാണ്.
മന്ത്രാലയത്തിന്റെ ദേശീയ ആപ്ലിക്കേഷനിലൂടെ ‘നിക്ഷേപകനായ വിസിറ്റർ’ എന്ന വിസക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ പരിശോധന നടപടികൾ പൂർത്തിയായാൽ ഉടൻ വിസ നൽകുകയും ഇ-മെയിൽ വഴി നിക്ഷേപകന് അയക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ഏതാനും രാജ്യങ്ങളിലെ നിക്ഷേപകർക്കായിരിക്കും ഈ സേവനം ലഭിക്കുക. രണ്ടാംഘട്ടത്തിൽ ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ആളുകൾക്ക് ലഭ്യമാക്കും. ധാരാളം നിക്ഷേപ അവസരങ്ങളുള്ള ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദിയെ മാറ്റുക എന്ന വിഷൻ 2030 ന്റെ ലക്ഷ്യം സാധ്യമാക്കാൻ ഇത് സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.