റിയാദ്: സൗദി അറേബ്യയിലേക്ക് അതിർത്തി സുരക്ഷനിയമം ലംഘിച്ച് നുഴഞ്ഞുകടന്ന 12 യമൻ സ്വദേശികൾക്ക് അഭയമൊരുക്കിയ സൗദി പൗരൻ അറസ്റ്റിലായി. തെക്കുപടിഞ്ഞാറൻ അതിർത്തി പട്ടണമായ അൽദായറിലെ സ്വന്തം കെട്ടിടത്തിലാണ് പ്രതി നിയമലംഘകർക്ക് താമസസൗകര്യം നൽകിയത്.
കുറ്റം ശ്രദ്ധയിൽപെട്ടതോടെ ജീസാൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിർത്തി സുരക്ഷനിയമം ലംഘിക്കുന്ന ആളുകൾക്ക് അതിന് സഹായമൊരുക്കുന്നതും താമസസൗകര്യം നൽകുന്നതും ഗതാഗതസൗകര്യം കൊടുക്കുന്നതും മറ്റ് സേവനസൗകര്യങ്ങൾ ഒരുക്കുന്നതും ഗുരുതര കുറ്റമാണെന്നും 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാൽ വരെ സാമ്പത്തിക പിഴയും ചുമത്തുമെന്നും ജീസാൻ പൊലീസ് വക്താവ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ മക്ക, റിയാദ് മേഖലയിൽ 911, മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.