ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഞായറാഴ്ച രക്തദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വിവിധ സംസ്ഥാന ഘടകങ്ങളിൽനിന്നുള്ള വളൻറിയർമാരും സോഷ്യൽ ഫോറത്തിെൻറ രക്തദാന വിങ്ങായ ഡോണേഴ്സ് പാർക്ക് മുഖേന രജിസ്റ്റർ ചെയ്തവരുമാണ് ക്യാമ്പിൽ പങ്കെടുക്കുക.
പരിപാടിയുടെ വിജയത്തിനായി അൽ അമാൻ നാഗർകോവിൽ കോഓഡിനേറ്ററായി ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. കേരളം, കർണാടക, തമിഴ്നാട്, നോർത്തേൺ സ്േറ്ററ്റ്സ് എന്നീ ഘടകങ്ങളിൽനിന്ന് പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
ദേശീയദിനത്തിൽ രക്തദാനം ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി മലപ്പുറം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, മുജാഹിദ് പാഷ ബാംഗ്ലൂർ, അൽ അമാൻ നാഗർകോവിൽ, ഹസൻ കാപ്പ്, ആസിഫ് മംഗലാപുരം, ഹനീഫ് കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻകുട്ടി, ഷാഹുൽ ഹമീദ്, മുഹമ്മദ് മുഖ്താർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.