തബൂക്ക്: സൗദി ദേശീയ ദിനാഘോഷത്തിന്റേയും ഓണാഘോഷത്തിന്റേയും ഭാഗമായി തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വടംവലി മത്സരം സംഘടിപ്പിച്ചു. തബൂക്ക് എലൈറ്റ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് പ്രമുഖ ടീമുകളായ എഫ്.സി തബൂക്ക്, ബ്ലാക്ക് ആൻഡ് വൈറ്റ് തബൂക്ക്, ലയൺസ് തബൂക്ക്, അതിയാബ് താസജ്, ഒ.ഐ.സി.സി തബൂക്ക് രണ്ടു ടീമുകൾ, അൽ അംരി തബൂക്ക്, ഓച്ചിറ കലാകേന്ദ്രം തുടങ്ങിയ എട്ട് ടീമുകൾ അണിനിരന്ന വടംവലി മത്സരത്തിൽ ലയൺസ് തബൂക്കിനെ പരാജയപ്പെടുത്തി ബ്ലാക്ക് ആൻഡ് വൈറ്റ് തബൂക്ക് ചാമ്പ്യന്മാരായി.
മുതിർന്നവർക്കായി സംഘടിപ്പിച്ച വെറ്ററൻസ് വടംവലി മത്സരത്തിൽ കിങ്സ് തബൂക്കിനെതിരെ സ്ട്രൈക്കേഴ്സ് തബൂക്ക് വിജയിച്ചു. ഉദ്ഘാടന ചടങ്ങിലും സമാപന സമ്മാനദാന ചടങ്ങിലും തബൂക്കിലെ വിവിധ സംഘടനാ നേതാക്കളും കായിക പ്രേമികളും പങ്കെടുത്തു.
അൽഅംരി ഗ്രൂപ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും പ്രതിനിധികളായ സജീബ്, യാസർ എന്നിവർ ജേതാക്കളായ ബ്ലാക്ക് ആൻഡ് വൈറ്റ് ടീമിന് സമ്മാനിച്ചു. റമൂസ് താസജ് തബൂക്ക് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും പ്രതിനിധികളായ സുൽഫീക്കർ, റിഷാദ് എന്നിവർ റണ്ണേഴ്സ് ടീം ലയൺസിന് സമ്മാനിച്ചു. വിജയികൾക്കുള്ള മെഡലുകളും ഉപഹാരങ്ങളും കെ.എം.സി.സി ഭാരവാഹികളും സമ്മാനിച്ചു. കെ.എം.സി.സി തബൂക്ക് ഭാരവാഹികളായ സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, സക്കീർ മണ്ണാർമല, വീരാൻകുട്ടി, ഖാദർ ഇരിട്ടി, ഗഫൂർ പുതുപൊന്നാനി തുടങ്ങിയവരും, സെൻട്രൽ കമ്മിറ്റി എക്സിക്യുട്ടവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.