ജിദ്ദ: രാജ്യത്ത് പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. ഇനി മുതൽ പൊതുസ്ഥലത്ത് മാസ്കും സാമൂഹിക അകലവും ആവശ്യമില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കൽ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റസ്റ്റാറൻറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ട. ഹാളുകളും ഓഡിറ്റോറിയങ്ങളും എല്ലാം തുറക്കാം.
എല്ലായിടത്തും പ്രവേശനം രണ്ടു ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കെല്ലാം ഇതോടെ ആനുകൂല്യം ഉപയോഗിക്കാം. രാജ്യത്ത് ഭൂരിഭാഗവും രണ്ടു ഡോസും വാക്സിൻ സ്വീകരിച്ചിരുന്നു. ഇതോടെ സാമൂഹിക ജീവിതം രാജ്യത്ത് പഴയപടിയാകും.
വാഹനങ്ങളിലും ശാരീരിക അകലം വേണ്ടതില്ല. എല്ലാ സീറ്റിലും അടുത്തടുത്ത് ഇരിക്കാം. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.