റിയാദ്: സൗദി അറേബ്യയും ഒമാനും തമ്മിൽ ടൂറിസം മേഖലയിൽ സഹകരണം ലക്ഷ്യമിട്ട് നടത്തുന്ന മർഹബ ഒമാൻ പരിപാടിക്ക് തുടക്കം. കെംപിൻസ്കി ഹോട്ടലിൽ രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽ ഒമാനിലെയും സൗദി അറേബ്യയിലെയും ടൂറിസം, ട്രാവൽ സെക്ടർ ഓപറേറ്റർമാരും മറ്റുമാണ് പെങ്കടുക്കുന്നത്.
വിനോദ സഞ്ചാരവും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ഉയർത്തുന്നതിനായി ഒമാനും സൗദിക്കുമിടയിൽ വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് പാനൽ ചർച്ചയിൽ സംസാരിച്ച പൈതൃക, ടൂറിസം മന്ത്രാലയം ടൂറിസം അണ്ടർ സെക്രട്ടറി മെയ്ത സെയ്ഫ് അൽ മഹ്റൂഖി പറഞ്ഞു.
ഒമാനി കമ്പനികൾക്ക് സൗദി അറേബ്യ ഒരു മികച്ച ടൂറിസം വിപണിയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തബന്ധം ഉറപ്പിക്കാൻ 'മർഹബ ഒമാൻ' സഹായിക്കും. മത്സരത്തിനല്ല, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം മേഖലയുടെ സംയോജനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മേഖലയിലെ വിപണികളിലേക്ക് പുതിയ നിക്ഷേപം ആകർഷിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയുണ്ട്.
ഖസബ് വിമാനത്താവളത്തിൽനിന്ന് ടൂറിസ്റ്റ് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു.
മുൻകാലങ്ങളിൽ സൗദി അറേബ്യയിൽ ഒമാനി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ട്. നിലവിൽ കൂടുതൽ പ്രമോഷൻ പരിപാടികൾ നടത്താൻ പദ്ധിയിട്ടിട്ടുണ്ടെന്ന് ചർച്ചയിൽ സംസാരിച്ച അധികൃതർ പറഞ്ഞു.
സൗദി ടൂറിസം കമ്പനികളെ ഒമാനിലെ ടൂറിസ്റ്റ് സാധ്യതകളും മറ്റും മനസ്സിലാക്കാനായി രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് േകന്ദ്രങ്ങളിലേക്കും ലാൻഡ്മാർക്കുകളിലേക്കും സന്ദർശന പരിപാടികളും 'മർഹബ ഒമാെൻറ' ഭാഗമായി സംഘടിപ്പിക്കും.
വിനോദസഞ്ചാര മേഖലയിലെ വൈദഗ്ധ്യം കൈമാറുന്നതിനായി ഇരു രാജ്യങ്ങളിലേയും ടൂറിസം കമ്പനികൾ തമ്മിലുള്ള യോഗങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.