റിയാദ്: സ്ത്രീകൾക്കുണ്ടായിരുന്ന ഡ്രൈവിങ് വിലക്ക് സൗദി അറേബ്യ ഒഴിവാക്കിയതോടെ, സൗദി സർവകലാശാല ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാനൊരുങ്ങുന്നു. പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി ഇതിനായി പ്രാരംഭനടപടികൾ ആരംഭിച്ചു. പ്രത്യേക ഏജൻസികളുമായി സഹകരിച്ചായിരിക്കും ഡ്രൈവിങ് പരിശീലനം ആരംഭിക്കുക. സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയതിനുശേഷം ആദ്യമായാണ് ഒരു യൂനിവേഴ്സിറ്റി വനിത ഡ്രൈവിങ് കോഴ്സ് ആരംഭിക്കുന്നതായി അറിയിക്കുന്നത്. റിയാദിലും മറ്റിടങ്ങളിലുമായി 60,000ത്തോളം വിദ്യാർഥിനികളാണ് നൂറ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ളത്.
അതേസമയം, സൗദി രാജാവിെൻറ പുതിയ നിയമപ്രഖ്യാപനത്തെ സ്വാഗതംചെയ്ത് കാർ നിർമാതാക്കളായ നിസാൻ, ഷെവർലേ, ഫോർഡ് കമ്പനികൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.