റിയാദ്: തലസ്ഥാന നഗരത്തിലെ തിരക്കേറിയ തഹ്ലിയ തെരുവില്‍ മൂടുപടം (അബായ) ധരിക്കാതെ എത്തിയ യുവതി അറസ്റ്റിലായി. അബായ ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ സന്ദേശം ഇട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം അബായ ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.
പരമ്പരാഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്‍റെ പ്രതികരണം. യുവതിയുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ മലക് അൽ ശെഹ് രി എന്ന യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളിൽ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
അന്യപുരുഷന്മാരുയുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതിനും കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.