ജിദ്ദ: ജിദ്ദയിൽ നടപ്പിലാക്കി വരുന്ന വിവിധ ഭവന പദ്ധതികൾ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ സന്ദർശിച്ചു . കെട്ടിട നിർമാണ രംഗത്തെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ താമസ കേന്ദ്രങ്ങൾക്കായുള്ള ‘സകനീ’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കി വരുന്ന വീട് പദ്ധതികളാണ് മന്ത്രി സന്ദർശിച്ചത്. പദ്ധതികളുടെ നിർമാണ പുരോഗതിയും ജോലികളും മന്ത്രി വിലയിരുത്തി.
സ്വദേശികൾക്ക് പദ്ധതി വേഗത്തിൽ ഉപയോഗപ്പെടുത്താൻ കോൺട്രാക്റ്റിങ് കമ്പനികളോട് സമയ ബന്ധിതമായി പണി പൂർത്തിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശികൾക്ക് അനുയോജ്യമായ വീടുകൾ ലഭ്യമാക്കാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഭവന പദ്ധതി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ആകർഷകമായ വിലക്ക് നല്ല വീടുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ഹൗസിങ് യൂനിറ്റിന് 2,50,000 മുതൽ 7,50,000 റിയാൽ വരെ വിലയുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.