സൗദി സിംഗിൾ എൻട്രി സന്ദർശന വിസ കാലാവധി മൂന്നുമാസമാക്കി

ജിദ്ദ: സൗദിയിൽ സിംഗിൾ എൻട്രി സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ചുരുക്കി. രാജ്യത്ത് എത്തിയ ശേഷം തങ്ങാനുള്ള കാലാവധിയാണ് മൂന്നുമാസമാക്കിയത്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് സിംഗിൾ എൻട്രി സന്ദർശന വിസയുടെ താമസ കാലാവധി ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.

സന്ദർശനത്തിനായുള്ള ട്രാൻസിറ്റ് വിസയുടെ സാധുത മൂന്ന് മാസവും താമസത്തിന്റെ കാലാവധി 96 മണിക്കൂറാക്കിയും വിസ ഘടന ഷെഡ്യൂളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല.

Tags:    
News Summary - Saudi single entry visit visa validity three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.