റിയാദ്: സ്വിറ്റ്സർലൻഡുമായി ആഴത്തിലുള്ള സഹകരണത്തിന് സൗദി അറേബ്യ. ഇൻഷുറൻസ് ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണത്തിനും അതിനായി പുതിയ വിപണികളും മികച്ച രീതികളും കണ്ടെത്താനുമാണ് സൗദി അറേബ്യ ഉറ്റുനോക്കുന്നതെന്നും ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. സ്വിസ് നഗരമായ സൂറിച്ചിൽ സൗദി-സ്വിസ് സാമ്പത്തിക ചർച്ചയുടെ നാലാമത്തെ സെഷനിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും അനുഭവത്തിന്റെ ആഴവും വലിയ നിക്ഷേപവും കാരണം സാമ്പത്തിക സാങ്കേതിക മേഖലയിൽ തുടർച്ചയായ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ധനമന്ത്രി സൂചിപ്പിച്ചു.
ഈ സാമ്പത്തിക ചർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ സാമ്പത്തിക, സാമ്പത്തിക മേഖലകളിൽ അവരുടെ പൊതു താൽപര്യങ്ങൾ നേടിയെടുക്കുന്നതിനും സംഭാവന ചെയ്യും. 100ലധികം സ്വിസ് കമ്പനികളുള്ള സൗദിയിലെ പ്രധാന വ്യാപാര പങ്കാളിയാണ് സ്വിറ്റ്സർലൻഡ് എന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം, സാമ്പത്തിക മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം സ്വിസ് ധനമന്ത്രിയും സ്വിസ് കോൺഫെഡറേഷൻ വൈസ് പ്രസിഡൻറുമായ ഫെഡറൽ ചാൻസലർ കെല്ലർ സട്ടർ പറഞ്ഞു. പ്രത്യേകിച്ച് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ചട്ടക്കൂടിനുള്ളിലെ സഹകരണം സാമ്പത്തിക പ്രതിസന്ധികൾ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ്. സ്വിറ്റ്സർലൻഡ് അതിന്റെ വൈദഗ്ധ്യവും ബഹുമുഖ സ്ഥാപനങ്ങളിലൂടെ സൗദിയുമായുള്ള സഹകരണത്തിൽ നിന്നുള്ള നേട്ടങ്ങളും ഉപയോഗിച്ച് സാമ്പത്തിക മേഖലക്ക് വലിയ സംഭാവന ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു. സൗദി ധനമന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, ഇൻഷുറൻസ് അതോറിറ്റി, ഫിനാൻഷ്യൽ സെക്ടർ ഡെവലപ്മെൻറ് പ്രോഗ്രാം, സൗദി ഫിൻടെക് എന്നിവയിലെ ഉദ്യോഗസ്ഥർ സാമ്പത്തിക സംഭാഷണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.