ഭക്ഷ്യവസ്തുക്കളുടെ വിതരണം തളിക്കുളം മഹല്ല് ഖതീബ് ലത്തീഫ് അസ്ഹരി ഉദ്ഘാടനം നിർവഹിക്കുന്നു
ജുബൈൽ: ‘വീട്ടിലേക്ക് ഒരു ഇഫ്താർ കിറ്റ് കൂടെ അയൽക്കാരനും’ എന്ന തലക്കെട്ടിൽ സൗദിയിലെ തളിക്കുളം മഹല്ല് നിവാസികളുടെ കൂട്ടായ്മ 13 തരം ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന റമദാൻ കിറ്റ് വിതരണം ചെയ്തു. തളിക്കുളം മഹല്ലിനെ നാലു മേഖലകളിലായി തിരിച്ചായിരുന്നു വിതരണം. വെള്ളിയാഴ്ച ജുമുഅഃ നമസ്കാരാനന്തരം തളിക്കുളം മഹല്ല് ഖത്തീബ് ലത്തീഫ് അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു.
ഹുസൈൻ (തളിക്കുളം മഹല്ല് മുത്തവല്ലി), നാസിം (തളിക്കുളം മഹല്ല് മുത്തവല്ലി), ബഷീർ മുസ്ലിയാർ (തളിക്കുളം മഹല്ല് മുഅദ്ദിൻ) എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കഴിഞ്ഞ നാല് വർഷമായി സൗദി തളിക്കുളം മഹല്ല് കൂട്ടായ്മ നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു. അഷ്റഫ് കൈതക്കൽ, ഷാജി പാടൂരാൻ, ഷറഫുദ്ദീൻ മതിലകത്ത് എന്നിവർ നാട്ടിലെ പ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.