ജിദ്ദ: സൗദി അറേബ്യയിൽ വ്യവസായം അഭിവൃദ്ധിപ്പെടുത്താൻ പുതിയ തൊഴിൽ സംരംഭകർക്ക് തൽക്ഷണം വിസ കിട്ടുന്ന സംവിധാനം നടപ്പാക്കി മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയം. ഒാൺലൈനായാണ് ‘തൽക്ഷണ വിസ’ (ഇൻസ്റ്റൻറ് വിസ) സേവനം ആരംഭിച്ചത്. മന്ത്രാലയത്തിെൻറ ‘ഖിവ’ എന്ന പോർട്ടലിലാണ് ഇൗ സംവിധാനമുള്ളത്. അപേക്ഷിച്ചാൽ അപ്പോൾതന്നെ വിസ കിട്ടുന്നതാണ് സംവിധാനം.
പേപ്പർ രേഖകൾ സമർപ്പിക്കാതെയും മന്ത്രാലയത്തിെൻറ ബ്രാഞ്ച് ഒാഫിസുകളിലെത്താതെയും ഇലക്ട്രോണിക് പോർട്ടലായ www.qiwa.sa വഴി പെെട്ടന്ന് ലഭ്യമാകുന്ന വിധത്തിലാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. തൽക്ഷണ വിസകൾ നൽകുന്നത് സംരംഭങ്ങളുടെ തുടക്കത്തിന് സഹായം നൽകുക എന്ന ഉദ്ദേശ്യത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ആരംഭിച്ച സ്ഥാപനങ്ങൾക്കാണ് തൽക്ഷണ വിസകൾ നൽകുക. നൽകുന്ന വിസകളുടെ എണ്ണം സ്ഥാപനത്തിെൻറ പ്രവർത്തനത്തിനും ഇടപെടുന്ന മേഖലകൾക്കും അനുസരിച്ചായിരിക്കും. തെരഞ്ഞെടുക്കുന്ന കാറ്റഗറികൾക്കനുസരിച്ച് വ്യവസ്ഥകളിലും മാറ്റങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.