ജിദ്ദ: കോവിഡ് സാഹചര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച വിസ ഇളവുകൾ ലഭിക്കുന്നത് ആർക്കെല്ലാമെന്ന് സൗദി ജവാസത് വിശദമാക്കി. അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനെ തുടർന്ന് യാത്ര മുടങ്ങി ഫൈനൽ എക്സിറ്റ് വിസ, റീഎൻട്രി വിസകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വിസ ഫീസ്, പിഴ എന്നിവയിൽ നിന്നും ഇളവ് ലഭിക്കുന്നത് ആർക്കൊക്കൊയെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സുലൈമാൻ അൽയഹ്യ വ്യക്തമാക്കി.
റീ എൻട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്തരുമായ ആളുകൾക്ക് ഇളവ് ലഭിക്കും. ഇഖാമ, വിസ എന്നിവയുടെ കാലാവധി കഴിയുകയും തിരിച്ചുവരാനാകാതെ രാജ്യത്തിനു പുറത്തു കുടുങ്ങുകയും ചെയ്തവർക്കും രാജ്യത്തിനകത്ത് എക്സിറ്റ് വിസ, റീ എൻട്രി വിസ എന്നിവ അടിച്ച ശേഷം ഉപയോഗപ്പെടുത്താനാകാത്തവർക്കും വിസിറ്റിങ് വിസയിൽ രാജ്യത്തെത്തി തിരിച്ചുപോകാൻ കഴിയാത്തവർക്കും ഇളവ് ലഭിക്കുമെന്ന് പാസ്പോർട്ട് ഡയറക്ടർ ജനറൽ പറഞ്ഞു.
നിലവിലെ സാഹചര്യം പരിഗണിച്ചാണ് വിസ കാലാവധി കഴിഞ്ഞവർക്ക് ഫീസിൽ നിന്നും പിഴയിൽ നിന്നു ഇളവ് നൽകിയിരിക്കുന്നത്. ജവാസത്തിെൻറ ഒാൺലൈൻ സേവനമായ ‘അബ്ശിർ’ േപാർട്ടൽ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. പോർട്ടലിലെ ‘റസാഇൽ ത്വലബാത്ത്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് രേഖകൾ അറ്റാച്ച് ചെയ്താണ് അപേക്ഷ നൽകേണ്ടത്.
ജവാസത് ഒാഫീസുകളിൽ നേരിട്ട് വരാതെ നടപടികൾ പൂർത്തിയാക്കാനാണ് ഇൗ സംവിധാനം ഒരുക്കിയിരിക്കുന്നത്. അബ്ശിർ, മുഖീം പോർട്ടലുകൾ വഴി നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് ബദൽ സംവിധാനവുമായ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പാസ് പോർട്ട് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.