റിയാദ്: സൗദി റോയൽ എയർഫോഴ്സ് ഈജിപ്ഷ്യൻ വ്യോമസേനയുമായി ചേർന്ന് സൗദിയുടെ വടക്കൻമേഖലയിൽ നടത്തിവന്ന സംയുക്ത അഭ്യാസപ്രകടനം പൂർത്തിയായി. സമാപനച്ചടങ്ങിൽ വ്യോമസേനയെ പ്രതിനിധാനംചെയ്ത് ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ തലാൽ അൽ-ഗംദി പങ്കെടുത്തു. അഭ്യാസം വഴി ഇരുകക്ഷികൾക്കുമുണ്ടായ സൈനികനേട്ടങ്ങളേയും തന്ത്രപരമായ ലക്ഷ്യങ്ങളേയും അൽ-ഗംദി പ്രശംസിച്ചു. ശക്തമായ അഭ്യാസങ്ങൾ വഴി ഇരുസേനകളെയും സന്നദ്ധതയിലേക്കും തയാറെടുപ്പിലേക്കും എത്തിക്കാൻ സഹായിച്ചു. ഇരുസേനയുടെയും പൈലറ്റുമാർ അവരുടെ ഉയർന്ന പോരാട്ടകാര്യക്ഷമതയും ശത്രുലക്ഷ്യങ്ങളെ നേരിടാനും നശിപ്പിക്കാനുമുള്ള അവരുടെ ദ്രുതഗതിയിലുള്ള കഴിവും തെളിയിച്ചുവെന്നും പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. റോയൽ സൗദി എയർഫോഴ്സ് എഫ്-15 എസ്.ഇ, എഫ്-15 സി വിമാനങ്ങളുമായും ഈജിപ്ഷ്യൻ എയർഫോഴ്സ് എഫ്-16, മിഗ്-29 വിമാനങ്ങളുമായും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.