സൗദിയുടെ ആദ്യ അന്താരാഷ്ട്ര എയർ ആംബുലൻസ് ദൗത്യം; സ്വദേശി വനിതയെ ജോർജിയയിൽനിന്ന് റിയാദിലെത്തിച്ചു

റിയാദ്: സൗദി റെഡ് ക്രെസെന്റ് അതോറിറ്റി (എസ്.ആർ.സി എ) സ്വദേശി വനിതാ രോഗിയെ ജോർജിയയിൽ നിന്ന് വിദഗ്‌ധ ചികിൽസക്കായി എയർ ആംബുലൻസിൽ റിയാദിലെത്തിച്ചു. റെഡ് ക്രെസെന്റ് അതോറിറ്റി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കിയ 'ജീവൻ രക്ഷ' പദ്ധതി പ്രകാരം ആദ്യമായി നിർവഹിക്കുന്ന അന്താരാഷ്ട്ര ദൗത്യമാണിത്.

ആരോഗ്യ മന്ത്രാലയത്തിന്റെ 'സ്പെഷലൈസ്ഡ് മെഡിക്കൽ ഇവാക്വേഷൻ ടീമി'ന്റെ സഹകരണത്തോടെയാണ് ചെറുവിമാനത്തിൽ രോഗിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.

ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതടക്കമുള്ള 'വിഷൻ-2030' പദ്ധതി പ്രകാരമാണ് റെഡ് ക്രെസെന്റ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് 'സേവ് ലൈഫ്' പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇതിനകം 200 ലധികം രോഗികൾക്ക് ദ്രുതനീക്കത്തിലൂടെ വിദഗ്‌ധ ചികിത്സാ സൗകര്യമേർപ്പെടുത്താൻ കഴിഞ്ഞതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Saudi's first international air ambulance mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.