ദമ്മാം: സൗദി ആലപ്പി വെൽഫെയർ അസോസിയേഷൻ (സവ) സംയുക്ത എക്സിക്യൂട്ടിവ് കമ്മിറ്റി യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ദമ്മാം സൈഹാത് ഫാമിൽ പരിപാടിയിൽ 15 വർഷത്തെ സേവനം പൂർത്തിയാക്കിയ അംഗങ്ങളായ സാജിദ് ആറാട്ടുപുഴ, നിറാസ് യുസുഫ്, യഹിയ കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് നൗഷാദ്, വനിതാ വേദി പ്രസിഡൻറ് നെസ്സി നൗഷാദ്, സെക്രട്ടറി സാജിദ നൗഷാദ് എന്നിവരും സംസാരിച്ചു.
ട്രഷറർ റിജു ഇസ്മാഈൽ കഴിഞ്ഞ കാലയളവിലെ അസോസിയേഷന്റെ ചെലവുകൾ വിശദമാക്കുന്ന സമഗ്ര സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ മീഡിയ കൺവീനറായി യാസർ അറഫാത്തും ചാരിറ്റി കൺവീനറായി എബി എസ്. ഹമീദും തെരഞ്ഞെടുക്കപ്പെട്ടു. ആക്ടിങ് സെക്രട്ടറിയായി നൗഷാദ് ആറാട്ടുപുഴയെ നിയമിച്ചു. സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകാൻ സിറാജ് കരുമാടി, സിദ്ദിഖ് കായംകുളം, നിസാർ ആറാട്ടുപുഴ, അമൃത ശ്രീലാൽ എന്നിവരെയും സജീർ, നിറാസ്, രാജീവ്, നൗഷാദ് അബ്ദുൽ സമദ് എന്നിവരെ കായിക പരിപാടികൾക്ക് നേതൃത്വം നൽകാനും തെരഞ്ഞെടുത്തു.
നൗഷാദ് അബ്ദുൽ സമദ്, എബി, രശ്മി ടീച്ചർ, നെസ്സി, സാജിത എന്നിവർ അംഗങ്ങളായി ‘സവ’യുടെ ബൈലോകൾക്ക് അന്തിമരൂപം നൽകാൻ പുതിയ കമ്മിറ്റിയും രൂപവത്കരിച്ചു. സവ ബാലവേദി രൂപവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നു. ഓണാഘോഷ വേളയിൽ ഓണസദ്യ ഒരുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സവ വനിതാവേദി അംഗങ്ങളെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതിന് നൂറ നിറാസിനെയും അഫ്രീൻ നവാസ്, അഫ്നാൻ നവാസ് എന്നിവരെ ‘സവ’യുടെ സാംസ്കാരിക പരിപാടികളിലെ മികച്ച പ്രയത്നത്തിന് അംഗീകാരം നൽകി ആദരിച്ചു.
റിജു ഇസ്മാഈൽ, അഞ്ജു നിറാസ് എന്നിവരുടെ നേതൃത്വത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിച്ചു. രസകരവും മനോഹരവുമായ പാട്ടുകളും നൃത്തങ്ങളും മറ്റ് വിനോദങ്ങളും കൊണ്ട് സായാഹ്നം നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.