സൗദിയിൽ ഷോപ്പിങ്​ മാളുകളിൽ പ്രവേശിപ്പിക്കുന്നതിന് തവക്കൽന ആപ്പ്​ വഴി ബാർകോഡ്​ സ്​കാൻ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം

ജിദ്ദ: സൗദിയിൽ ഷോപ്പിങ്​ മാളുകളിലെ​ പ്രവേശനത്തിനു വാണിജ്യ മന്ത്രാലയം പുതിയ സംവിധാനമേർപ്പെടുത്തുന്നു. ഷോപ്പിങിനെത്തുന്നവർ വാക്​സിനെടുത്തവരാണെന്ന്​ ഉറപ്പുവരുത്താൻ തവക്കൽനാ ആപ്ലിക്കേഷൻ വഴി ബാർകോഡ്​ സ്​കാൻ ചെയ്യണമെന്ന്​ വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വ്യക്തമാക്കി​.

കോവിഡ്​ സംഭവവികാസങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിലാണ്​ വാണിജ്യ മന്ത്രാലയ വക്താവ്​ ഇക്കാര്യം പറഞ്ഞത്​. ഷോപ്പിങ്​ മാളുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും വാക്​സിനെടുത്ത വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാണിജ്യ കേന്ദ്രങ്ങളിലും സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്​സിൻ അവസ്ഥ യാന്ത്രികമായി പരിശോധിക്കാൻ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം.

ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില സ്വയമേവ പരിശോധിക്കുന്നതിനുള്ള പെർമിറ്റ്​ കോഡ് സ്ഥാപിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ്​ പറഞ്ഞു.

ഷോപ്പിങിനെത്തുന്നവർ മാളുകളിലേക്ക്​ പ്രവേശിക്കും മുമ്പ്​ ബാർകോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരിക്കണം. എന്നാൽ ഭക്ഷ്യവിൽപ്പന കടകൾ, ലോൻട്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട​ മേഖലയിലെ കടകളിലെത്തുന്നവർ തവക്കൽന ആപ്ലിക്കേഷനിലെ ആരോഗ്യസ്ഥിതി സാധാരണ രീതിയിൽ പരിശോധിച്ച്​ ​ജീവനക്കാരെ ബാധ്യപെടുത്തേണ്ടതുണ്ട്​.

തവക്കൽന ആപ്ലിക്കേഷനിലെ ഓട്ടോമേറ്റഡ് ഹെൽത്ത് വെരിഫിക്കേഷൻ സേവനം വഴി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കോവിഡ്​ തടയുന്നതിനുള്ള മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധതയും അനുസരണവും വർധിപ്പിക്കാനാകും. വാക്സിൻ എടുക്കാൻ ബാധ്യസ്ഥരല്ലാത്ത വിഭാഗങ്ങളെ തീരുമാനങ്ങളിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയ വക്താവ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - scanning barcodes through Tawakkalna app for entry into shopping malls in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.