ജിദ്ദ: മലർവാടിയും ടീൻ ഇന്ത്യയും ചേർന്ന് ലോകത്തുള്ള മുഴുവന്‍ മലയാളി കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കി സംഘടിപ്പിക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ ഗ്ലോബൽ ഓൺലൈൻ വിജ്ഞാനോത്സവത്തിലേക്ക് ജിദ്ദയിലെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മലർവാടി ജിദ്ദ സൗത്ത് സോൺ രജിസ്ട്രേഷൻ സാമൂഹിക പ്രവർത്തക ഷിജി രാജീവ് ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം സംഘാടകരായ സലീഖത്, റിനീഷ എന്നിവർ പങ്കെടുത്തു. വര്‍ഷം തോറും മലര്‍വാടി നടത്തിവരാറുള്ള വിജ്ഞാനോത്സവത്തിെൻറ ഓണ്‍ലൈന്‍ പതിപ്പായാണ് ഈ വർഷം പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
കല, ഭാഷ, കായികം, ഐ.ടി, മെൻറൽ എബിലിറ്റി, സാഹിത്യം, സംസ്കാരം, ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, സമകാലികം, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് വിജ്ഞാന പരീക്ഷയിൽ ഉണ്ടാവുക. www.malarvadi.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 15 ആണ്. ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന മത്സരത്തിെൻറ മാതൃക ചോദ്യങ്ങളും മലർവാടി വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.