റിയാദ്: സയൻസ് ഇന്ത്യ ഫോറം വർഷംതോറും നടത്തിവരുന്ന 'സയൻസ് ഗാല' പ്രതിഭ പുരസ്കാര വിതരണം റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 28നും ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നവംബറിലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
2015ൽ സൗദിയിൽ പ്രവർത്തനം ആരംഭിച്ച സയൻസ് ഇന്ത്യ ഫോറം ഇന്ത്യൻ കുട്ടികളിലെ ശാസ്ത്രീയ അഭിരുചി ഉയർത്തുന്നതിന് ആവശ്യമായ വിവിധയിനം പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൊടുക്കുന്നത്. 2021-22 വർഷത്തിലെ ശാസ്ത്ര പ്രതിഭ ടാലന്റ് സെർച് പരീക്ഷ, ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വർഷംതോറും നടത്തുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് തുടങ്ങിയ ഇനങ്ങളിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും 10ാം തരം, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിക്കും. നാഷനൽ സയൻസ് കോൺഗ്രസ് പ്രോജക്ടുകളിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകിയ പ്രോജക്ട് ഗൈഡുകളെയും കഴിഞ്ഞ കാലങ്ങളിൽ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൗദി അറേബ്യയിൽ നാലാമത്തെ വർഷമാണ് സയൻസ് ഗാല അവാർഡുകൾ നൽകുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക നിറവിൽ ഈ വർഷത്തെ അവാർഡ്ദാന ചടങ്ങുകൾ എംബസിയിൽ നടത്താൻ അവസരം ലഭിച്ചത് ആഹ്ലാദകരമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.