റിയാദ്: ജല വിമാനങ്ങളുടെയും (സീപ്ലെയിനുകൾ) എയർ സ്ട്രിപ്പുകളുടെയും മേഖലയിൽ സൗദി അറേബ്യയും മാലദ്വീപും കൈകോർക്കുന്നു. ഇതിനായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാലദ്വീപിൽനിന്നുള്ള പ്രതിനിധിസംഘം ചെങ്കടലിലെ വിനോദസഞ്ചാര ലക്ഷ്യസ്ഥാനം സന്ദർശിക്കുന്നതിനിടെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽ ജാസിർ ആണ് കരാറിൽ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര രംഗത്തെ മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുരക്ഷിതവും സുസ്ഥിരവുമായ വ്യോമഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി എയർ സ്ട്രിപ്പുകൾ, ജലവിമാനങ്ങൾ എന്നിവയുടെ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനാണ് ധാരണ.
എയർ സ്ട്രിപ്പ് പ്രവർത്തനങ്ങളുടെ സുരക്ഷയും അവയുടെ വികസനവും ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കുകയെന്ന ‘വിഷൻ 2030’ന്റെയും വ്യോമയാന മേഖലയുടെയും തന്ത്രപരമായ ലക്ഷ്യങ്ങൾക്കുള്ളിലാണ് ഈ ഒപ്പിടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.