റിയാദ്: ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം നിരാശയുടേതല്ലെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പ് സാധ്യമാണെന്നും പ്രതീക്ഷ നിർഭരമായ അവസരങ്ങളാണ് മുന്നിലുള്ളതെന്നും ബിഹാറിലെ കിഷൻഗഞ്ച് ഖുർത്തബ വെൽഫെയർ ഫണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച പരിപാടിയിൽ 'ന്യൂനപക്ഷ രാഷ്ട്രീയം ഉത്തരേന്ത്യയിൽ' എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം യോഗം ഉദ്ഘാടനം ചെയ്തു. എ.യു. സിദ്ദീഖ് കോങ്ങാട് ആമുഖ പ്രഭാഷണം നടത്തി. അഷ്റഫ് വേങ്ങാട്ട്, യു.പി. മുസ്തഫ, ഷാഫി ദാരിമി എന്നിവർ സംസാരിച്ചു. സദസ്സിെൻറ ചോദ്യങ്ങൾക്ക് സുബൈർ ഹുദവി മറുപടി നൽകി. കെ.ടി. അബൂബക്കർ സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു. അബ്ദുസ്സലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, റസാഖ് വളക്കൈ, പി.സി. അലി വയനാട്, മുജീബ് ഉപ്പട, മാമുക്കോയ ഒറ്റപ്പാലം, നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട, പി.സി. മജീദ് കാളമ്പാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.