ജിദ്ദ: പ്രവാസ വിരാമ സാഹചര്യത്തിൽ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ അംഗത്വ കാമ്പയിൻ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ജിദ്ദയിലെ നിലവിലെ തൊഴിൽ-താമസ-വാണിജ്യ പരിഷ്‌കാരങ്ങൾ കാരണം യഥാസമയം അംഗത്വ പ്രക്രിയ പൂർത്തീകരിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ, പ്രവർത്തക സമിതി അംഗങ്ങളുടെയും കോഓഡിനേറ്റർമാരുടെയും അഭ്യർഥന മാനിച്ചാണ് അംഗത്വ കാമ്പയിൻ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നത്.
ദീർഘിപ്പിച്ച കാലയളവിൽ അംഗത്വ കാമ്പയിൻ ഓൺലൈനിൽ തുടരുമെങ്കിലും ഫോറം വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയിൽ ചേർന്ന് പ്രവാസ വിരാമ പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് 25,000 രൂപ വരെ നൽകുന്ന പദ്ധതിയും ജീവിച്ചിരിക്കെ തന്നെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതിയും തുടരും. എന്നാൽ നിലവിലെ സ്‌കീമിന്റെ കാലാവധി മാർച്ച് 31 ന് അവസാനിച്ചതിനാൽ, ദീർഘിപ്പിച്ച കാലയളവിൽ പുതുക്കുന്നവരുടെ അംഗത്വം സാധുവാക്കുന്നതിന് എത്രയും പെട്ടെന്ന് അപ്രൂവൽ നേടണമെന്നും, അംഗത്വ സ്റ്റാറ്റസ് www.jillakmcc.info എന്ന വെബ്സൈറ്റിൽ ഉറപ്പ് വരുത്തണമെന്നും ഭാരവാഹികളായ ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.