സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ആരംഭിച്ചു ത്വാഇഫ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ അടുത്ത വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ അൽ ഖുർമ ഏരിയയിൽ തുടക്കം കുറിച്ചു. അൽ ഖുർമ കെ.എം.സി.സി ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ സിദ്ദീഖ് റഹ്മാന് ആദ്യ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ് അംഗത്വ കാമ്പയിനിന്റെ കാലാവധി.
2014 ൽ തുടക്കം കുറിച്ച സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ പാതിവഴിയിൽ വീണുപോയ ഒട്ടേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയതിന്റെ നിരവധി അനുഭവ സാക്ഷ്യങ്ങളാണ് പത്തു വർഷങ്ങൾക്കിടയിൽ കാണാൻ കഴിഞ്ഞതെന്നും ഓരോ വർഷവും പദ്ധതിയിൽ അംഗത്വം എടുക്കുന്നവരുടെ അംഗസംഖ്യ വർധിക്കുന്നതും ഈ പദ്ധതിയുടെ വിശ്വാസ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അൽ ഖുർമയിൽ നടന്ന അംഗത്വ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ മാലിക്, ഷുക്കൂർ ചങ്ങരംകുളം, റാഷിദ് പൂങ്ങോട്, ഹംസ വടക്കേതിൽ, ശിഹാബ് നാലുപുരക്കൽ, ഒ.ടി. ഹുസൈൻ, സിദ്ദീഖ് തെയ്യോട്ടിച്ചിറ, ജാഫർ ത്രീസ്റ്റാർ, നിസാർ ദാരിമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.