മക്ക: മനസും ശരീരവും ജീവിതത്തിന് മുന്നില്‍ ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഈ ഇരട്ടസഹോദരങ്ങളുടെ നിറമുള്ള സ്വപ്നമായിരുന്നു കഅ്ബയുടെ ചാരത്തണയണമെന്ന്. ദൈവത്തിന്‍െറ വിളിക്കുത്തരം നല്‍കി വിശുദ്ധ കഅ്ബയെ വലം വെക്കണമെന്ന്. പറ്റുമെങ്കില്‍ ഹജറുല്‍ അസ്വദിലൊന്ന് മുത്തമിടണമെന്ന്. എല്ലാ വൈകല്യങ്ങളെയും അതിജീവിച്ച് ഒടുവില്‍ ആ സ്വപ്നം സാക്ഷത്കരിച്ചതിന്‍െറ ആത്മഹര്‍ഷത്തിലാണ് ഷാഫിയും സാലിയും. മക്കയെയും മദീനയെയും കുറിച്ച് ഒരുപാട് പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ പാടുമ്പോഴെല്ലാം അവരുടെ മനസ്സില്‍ കഅ്ബയും മദീനയും പൂനിലാവ് പോലെ തെളിയുമായിരുന്നു.
കോഴിക്കോട് പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സെപ്ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഷാഫിയും സാലിയും കഴിഞ്ഞ ദിവസമാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലത്തെിയത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ മക്കയിലത്തെിയ ഇവര്‍ രാത്രി രണ്ട് മണിയോടെ ആദ്യ ഉംറ പൂര്‍ത്തികരിച്ചു. മിസ്ഫലയിലെ സൈഫു തൈ്വബ ഹോട്ടലിലാണ് താമസം. പതിറ്റാണ്ട് കാലം മനസ്സില്‍ കാത്ത് സൂക്ഷിച്ച സ്വപന സാക്ഷാത്കാരത്തിന്‍െറ ആനന്ദത്തിലാണ് മാനസിക ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്ന ഈ ഇരട്ട സഹോദരങ്ങള്‍.
മസ്ജിദ് ഹറമും കഅ്ബാലയവും അറഫയും മിനയും മറ്റു ചരിത്ര പ്രദേശങ്ങളും അവര്‍ക്ക് ആസ്വദിക്കണം. വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ ഗാനമാലാപിക്കാനുള്ള അവസരം കിട്ടുന്ന ഇവര്‍ക്ക് മക്കയും മദീനയുമാണ് പ്രിയം. പാടിപ്പുകഴ്ത്തിയ പുണ്യഭൂമിയില്‍ കാല് കുത്താനായതിന്‍െറ നിര്‍വൃതിയിലാണ് ഇരുവരും.
സ്പെഷ്യല്‍ സ്കൂള്‍ കാലകായിക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഉംറക്ക് അവസരം ഒരുങ്ങിയത്. കാരക്കാട് പറശ്ശേരി മണ്ണില്‍ അബ്ദുല്‍ റസാഖിന്‍െറയും സഫിയയുടെയും മക്കളാണ്.
ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുമൈദ് മങ്ങാടും അജ്നാസും ഈ കുട്ടികളെ യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
ftp photo ummrah
പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളായ സാലിയും ഷാഫിയും ജിദ്ദ എയര്‍പ്പോര്‍ട്ടില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.