ശാ​ഹു​ൽ ഹ​മീ​ദ്

ശാഹുൽ ഹമീദിന്റെ മയ്യിത്ത് യാംബുവിൽ ഖബറടക്കി

യാം​ബു: യാം​ബു​വി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യ ചാ​ലി​യം കൊ​ട​ക്കാ​ട്ട​ക​ത്ത് കൊ​ല്ലേ​രി വീ​ട്ടി​ൽ ശാ​ഹു​ൽ ഹ​മീ​ദി​ന്റെ (35) മ​യ്യി​ത്ത് യാം​ബു​വി​ൽ ഖ​ബ​റ​ട​ക്കി.

തി​ങ്ക​ളാ​ഴ്ച മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു ശേ​ഷം ടൗ​ൺ മ​സ്‌​ജി​ദ്‌ ജാ​മി​അഃ ക​ബീ​റി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ലും ശേ​ഷം യാം​ബു ടൗ​ൺ ‘ശാ​ത്തി’ മ​ഖ്ബ​റ​യി​ൽ ന​ട​ന്ന ഖ​ബ​റ​ട​ക്ക​ത്തി​ലും ശാ​ഹു​ൽ ഹ​മീ​ദി​ന്റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും യാം​ബു​വി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും അ​ട​ങ്ങു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

മേ​യ് 21ന് ​പു​ല​ർ​ച്ചെ​യാ​ണ് കോ​ഴി​ക്കോ​ട് ചാ​ലി​യം ക​ടു​ക്ക ബ​സാ​റി​ലെ കൊ​ട​ക്കാ​ട്ട​ക​ത്ത് കൊ​ല്ലേ​രി വീ​ട്ടി​ൽ ശാ​ഹു​ൽ ഹ​മീ​ദ് മ​രി​ച്ച​ത്. യാം​ബു​വി​ലെ മീ​ൽ സ​ർ​വി​ങ് ക​മ്പ​നി​യി​ൽ (ഫാ​സ്റ്റ് ഫു​ഡ്) ‘ഷെ​ഫ്’ ആ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. പ​തി​വു​പോ​ലെ ജോ​ലി ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം റൂ​മി​ലെ​ത്തി​യ ശാ​ഹു​ൽ ഹ​മീ​ദി​ന് സു​ബ്ഹ് ന​മ​സ്‌​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളും ക​മ്പ​നി അ​ധി​കൃ​ത​രും യാം​ബു ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ഉ​ട​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി യാം​ബു​വി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ജി​ദ്ദ​യി​ലും ജോ​ലി​ചെ​യ്തി​രു​ന്നു. ശാ​ഹു​ൽ ഹ​മീ​ദി​ന്റെ പെ​ട്ടെ​ന്നു​ള്ള മ​ര​ണം ബ​ന്ധു​ക്ക​ൾ​ക്കും പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും ഏ​റെ നോ​വു​ണ​ർ​ത്തി.

ക​മ്പ​നി അ​ധി​കൃ​ത​രും കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. പ​രേ​ത​രാ​യ കൊ​ട​ക്കാ​ട്ട​ക​ത്ത് കൊ​ല്ലേ​രി സൈ​ത​ല​വി പു​ത്ത​ല​ത്ത് ഫാ​ത്തി​മ ദ​മ്പ​ദി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റോ​സി​ന. മ​ക്ക​ൾ: ഇ​ൻ​ശാ മെ​ഹ്റി​ൻ, ദു​ആ മെ​ഹ്‌​റി​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്‌​റ​ഫ്, വ​ഹീ​ദ, സാ​ജി​ദ, ത​സ്‌​നി.

Tags:    
News Summary - Shahul Hameed's body was buried in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.