ജി​ദ്ദ​യി​ലെ ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്‌​നു തൈ​യ്മി​യ മ​ദ്റ​സ വാ​ര്‍ഷി​കം

ശൈ​ഖു​ൽ ഇ​സ്‍ലാം ഇ​ബ്നു തൈ​യ്മി​യ മ​ദ്റ​സ വാ​ര്‍ഷി​കം

ജി​ദ്ദ: കു​രു​ന്നു​ക​ളു​ടെ ഭാ​വ​ന​ക​ള്‍ക്ക് വ​ർ​ണ​പ്പൊ​ലി​മ​യേ​കി ജി​ദ്ദ​യി​ലെ ശൈ​ഖു​ൽ ഇ​സ്‍ലാം ഇ​ബ്നു തൈ​യ്മി​യ മ​ദ്റ​സ വാ​ര്‍ഷി​ക പ​രി​പാ​ടി​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​ര്‍ഗ​ശേ​ഷി വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. ഖു​ർ​ആ​ൻ: ഹി​ഫ്ള്-​ത​ജ്‍വീ​ദ്, പ്ര​സം​ഗം: ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം, ഗാ​നം: മ​ല​യാ​ളം-​അ​റ​ബി എ​ന്നി​ങ്ങ​നെ​യു​ള്ള സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​യ കൈ​യെ​ഴു​ത്ത്, ക​ഥാ​ര​ച​ന, പ​ദ​നി​ർ​മാ​ണം, ബാ​ങ്കു​വി​ളി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് നാ​ല് ഹൗ​സു​ക​ളാ​ക്കി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ജി​ദ്ദ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​യ ജ​മാ​ൽ പാ​ഷ, റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത്, ആ​ശ ഷി​ജു, അ​ബ്ദു​റ​ഊ​ഫ് തി​രൂ​ര​ങ്ങാ​ടി, അ​ബ്ദു​റ​ഹ്മാ​ൻ ഉ​മ​രി, ജാ​സിം ക​ട​വ​ത്ത്, ശം​സു​ദ്ദീ​ൻ, സാ​ജി​ദ മീ​ൻ​പ​റ്റ, നാ​ദി​ർ നൂ​രി​ഷ, അ​മീ​ൻ ന​സൂ​ഹ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ മു​ഹ​മ്മ​ദ് ഷീ​സ് സ​ജീ​റും ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ അ​ബ്ദു​ല്ല അ​ഷ്റ​ഫും സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ ഷെ​സ​യും ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ ആ​യി​ശ ശി​ഹാ​ബും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ് സ്വ​ന്ത​മാ​ക്കി. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ കു​രു​ന്നു​ക​ളു​ടെ ദ​ഫ്മു​ട്ട്, അ​റ​ബി​ക് ന​ഷീ​ദ്, ഒ​പ്പ​ന എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

കെ.​ടി. മു​നീ​ർ (ഒ.​ഐ.​സി.​സി), അ​ഷ്‌​റ​ഫ്‌ നി​ല​മ്പൂ​ർ, ഖാ​ലി​ദ്‌ ചെ​മ്പ​ൻ, അ​ഷ്‌​റ​ഫ്‌ ഏ​ലം​കു​ളം, ഉ​മ​ർ ഏ​ലം​കു​ളം, ല​ക്മീ​ൽ കാ​ലി​ക്ക​റ്റ് തു​ട​ങ്ങി​യ ജി​ദ്ദ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഗാ​യ​ക​ൻ ജ​മാ​ൽ പാ​ഷ മാ​പ്പി​ള​ഗാ​നം ആ​ല​പി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​സ്‍ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ശൈ​ഖു​ൽ ഇ​സ്‍ലാം ഇ​ബ്നു തൈ​യ്മി​യ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ലു​മാ​യ ശി​ഹാ​ബ് സ​ല​ഫി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Shaikhul Islam Ibinu Taymiyyah Madrasa Annual celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.