റസാഖ് അണക്കായി, കെ.പി. നൗഫൽ, നജുമുദ്ദീൻ മൂത്തോടൻ, സൈദലവി
ജിദ്ദ: വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. വാർഷിക പൊതുയോഗം സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷനൽ കമ്മറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. നൗഫൽ റഹേലി അധ്യക്ഷത വഹിച്ചു.
റസാഖ് അണക്കായി മുഖ്യപ്രഭാഷണം നടത്തി. മൊയ്തീൻ കുട്ടി ഫൈസി റഹേലി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. ജിദ്ദ ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറ് അൻവർ തങ്ങൾ, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂർ, വയനാട് ജില്ല കെ.എം.സി.സി ട്രഷറർ മുജീബ് കൂളിവയൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നജുമുദ്ദീൻ മൂത്തോടൻ സ്വാഗതവും ട്രഷറർ എൻ. സൈദലവി മാതമംഗലം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.പി. നൗഫൽ (പ്രസി.), നജുമുദ്ദീൻ മൂത്തോടൻ (ജന. സെക്ര.), എൻ. സൈതലവി മാതമംഗലം (ട്രഷ.), റസാഖ് അണക്കായി (ഉപദേശക സമിതി ചെയർമാൻ), അലവി കോട്ടപ്പുറം (വൈ. ചെയർ.), ഷറഫുദ്ദീൻ പൊഴുതന, നൗഷാദ് ചെറ്റപ്പാലം, മുജീബ് കൂളിവയൽ, നിസാർ വെങ്ങപ്പള്ളി (വൈ. പ്രസി.), ശിഹാബ് തോട്ടോളി, പി.ടി. ഷഫീഖ് നായ്ക്കെട്ടി, ഷറഫുദ്ദീൻ മേപ്പാടി, ഉനൈസ് ചെറ്റപ്പാലം (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.