ജിദ്ദ: യമനിലെ ഹൂതി വിമതരുെട നിയന്ത്രണത്തിലുള്ള തുറമുഖത്ത് വെച്ച് കേടുപാട് സംഭവിച്ച തുർക്കി കപ്പൽ സൗദി തീരത്ത് അടുപ്പിച്ചു. ജീസാൻ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ് തുറമുഖത്ത് അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് തുർക്കി ചരക്കു കപ്പൽ ഇൻസി ഇനേബ്ലുവിൽ സ്േഫാടനമുണ്ടായത്. യമനിലേക്ക് ഗോതമ്പുമായി എത്തിയതായിരുന്നു കപ്പൽ. ഇതിനെ തുടർന്ന് ക്യാപ്റ്റൻ അറബ് സഖ്യസേനക്ക് അപകട സന്ദേശം അയച്ചതിനെ തുടർന്ന് ഉടൻ സഹായമെത്തിച്ചിരുന്നു. കപ്പലിെൻറ ഇടhതുഭാഗത്ത് മധ്യത്തിലായി വലിയ സുഷിരം രൂപപ്പെട്ടതിനെ തുടർന്നാണ് അടിയന്തിര അറ്റകുറ്റ പണിക്ക് സൗദി തുറമുഖത്ത് അടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.